ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഭഗവന്ത് മന്നിനെതിരേ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഉടൻ നടപടിയെടുക്കണമെന്ന് തജീന്ദര്‍ പാല്‍ സിങ് പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു. ഓണ്‍ലൈനായി നല്‍കിയ പരാതിയുടെ വിവരങ്ങൾ തജീന്ദര്‍ പാല്‍ സിങ് ട്വിറ്ററില്‍ പങ്കുവച്ചു.
‘ദംദമാ സാഹിബ് ഗുരുദ്വാരയില്‍ മദ്യപിച്ച് പ്രവേശിച്ചതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരേ പോലീസില്‍ പരാതി നല്‍കി. പഞ്ചാബ് ഡിജിപിയോട് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിക്കുന്നു’, തജീന്ദര്‍ പാല്‍ സിങ് വ്യക്തമാക്കി.
വൈശാഖി ആഘോഷ വേളയില്‍ ദംദമാ സാഹിബ് ഗുരുദ്വാരയില്‍ ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. സംഭവത്തിൽ, ഭഗവന്ത് മന്‍ മാപ്പ് പറയണമെന്നും ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Post Your Comments