കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ, പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ,സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായാണ് ആരോപണം. ഇതേത്തുടർന്ന്, പരാതിക്കാരി തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കും.
സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാരോപിച്ച് കണ്ണൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ, എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. കേസിൽ യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
തന്റെ പരാതിയിന്മേൽ കേസെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും, പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാലചന്ദ്രകുമാര്‍ നേരെത്തെ പിന്‍വലിച്ചിരുന്നു.
Post Your Comments