Latest NewsKeralaNews

സംസ്ഥാന സർക്കാരും പോലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരും പോലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണ: കുമ്മനം

പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പാലക്കാടും ആലപ്പുഴ ആവർത്തിക്കാൻ കാരണമായതെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അക്രമം പാലക്കാട് ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ശ്രമങ്ങൾ പോലീസ് അവഗണിച്ചു. മേലാമുറി എന്ന സ്ഥലം നേരത്തെ വർഗീയ സംഘർഷമുണ്ടായ സ്ഥലമാണ്. എന്നിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല. ഇതാണ് പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം. ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിന് കാരണം പോലീസിന്റെ അലംഭാവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആലപ്പുഴയിലും അഭിഭാഷകനായ ബിജെപി നേതാവിനെ പട്ടാപകൽ കൊല ചെയ്തത് പോലീസിന്റെ അനാസ്ഥ കാരണമാണ്. ആയുധമേന്തിയ ക്രിമിനലുകൾ കേരളമാകെ റോന്ത് ചുറ്റുന്ന കാര്യം അറിഞ്ഞിട്ടും പോലീസ് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ക്രമസമാധാന നില തകർന്ന് തരിപ്പണമായി കഴിഞ്ഞു. ഭീകരവാദ സംഘടനകൾക്ക് മുമ്പിൽ പോലീസ് മുട്ടുമടക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Read Also: സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button