കൊല്ലം: മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. കെ. സ്വിഫ്റ്റ് ബസിന്റെ തുടർച്ചയായ അപകടത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാർ, തന്റെ കൂടെ ദൈവമുണ്ടെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെന്ന് വ്യക്തമാക്കിയത്.
‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്റെ കൂടെ ദൈവമുണ്ട്. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നതിനും, ഇവിടെ ഇടിക്കുന്നതിനുമെല്ലാം ഞാൻ ഉത്തരം പറയേണ്ടി വന്നേനെ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ല. ഇതിനെല്ലാം ഞാൻ ഉത്തരം പറയേണ്ടി വന്നേനെ. എന്നെ ദൈവം രക്ഷിച്ചു, എന്റെ കൂടെ ദൈവമുണ്ട് എന്ന് പറയുമ്പോൾ ആരെങ്കിലും വിശ്വസിച്ചിരുന്നോ? ഇപ്പൊ വിശ്വസിച്ചല്ലോ?. മന്ത്രിയാകാത്തത് കഷ്ടമായി പോയി എന്ന് പറയുന്നവരോട്, മന്ത്രിയാകാഞ്ഞത് നന്നായെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം കാണുമ്പോൾ മനസിലാകുന്നുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ ഗതാഗത മന്ത്രി ആയിരുന്നെങ്കിൽ, ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെ.
എം.എൽ.എയെ മന്ത്രിയാക്കിയില്ലല്ലോ എന്നോർത്ത് നിങ്ങൾ വിഷമിച്ചില്ലേ? ഇതാണ്. ഇപ്പൊ എങ്ങനെ ഇരിക്കുന്നു?. എല്ലാം നല്ലതിന് വേണ്ടിയാണ്. എന്നെ സ്നേഹിക്കുന്നവർക്ക് സമാധാനിക്കാം, ഞാൻ രക്ഷപെട്ടല്ലോ എന്നോർത്ത്. ഞാൻ അതിനേക്കാൾ വലിയ സന്തോഷത്തിൽ ഇരിക്കുവാ. എന്തുവായിരുന്നു അത്? രക്ഷപെട്ടല്ലോ. കെ.എസ്.ആർ.ടി.സിയുടെ അവസാനം കുറിച്ച ഗണേഷ് കുമാർ എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം. എല്ലാം ദൈവത്തിന്റെ കൃപയാണ്’, ഗണേഷ് കുമാർ പറയുന്നു.
Post Your Comments