KeralaLatest NewsNewsIndia

ജെസ്‌നയുള്ളത് ഒരു ഇസ്ലാമിക രാജ്യത്ത്, വിദേശത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞു: 4 വർഷത്തിന് ശേഷം അറസ്റ്റ്?

കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വർഷം പൂർത്തിയാകവേ കേസിൽ നിർണായക വഴിത്തിരിവ്. ജെസ്‌ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ജെസ്‌നയെ തീവ്രവാദികൾ വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സി.ബി.എയുടെ എഫ്‌.ഐ.ആർ പറയുന്നു. ജെസ്‌നയെ വിദേശ രാജ്യത്തേക്ക് കടത്തിയവരെ തിരിച്ചറിഞ്ഞതായി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ തിരുവനന്തപുരത്തെ കോടതിയിൽ ഉടൻ സമർപ്പിക്കും. മുദ്രവച്ച കവറിലാകും റിപ്പോർട്ട് നൽകുക.

ജെസ്‌നയെ കാണാതായ കേസ്, ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. ജെസ്‌നയുടെ പിതാവും സഹോദരനും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിൽ, ജെസ്‌ന വീട്ടിൽ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ എത്തിയതിന് തെളിവുകൾ ലഭ്യമായി. ഇവിടെ നിന്നും ശിവഗംഗ എന്ന സ്വകാര്യ ബസിൽ കയറി. ഈ ബസിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ എന്നാണ് സൂചന. ഈ ബസിൽ യാത്ര ചെയ്ത രണ്ടു പേരെ സി.ബി.ഐ തിരിച്ചറിഞ്ഞു. നിരവധി ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ, ജെസ്‌നയെ തീവ്രവാദികൾ കടത്തിക്കൊണ്ട് പോയതാകാമെന്ന നിഗമനത്തിൽ സി.ബി.ഐ എത്തി.

Also Read:കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് അ‌ഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ച എഫ്‌.ഐ.ആറിൽ ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്.ഐ.ആറിൽ ഉണ്ട്. അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്ന കേസായി ജെസ്നയുടെ തിരോധാനം മാറിയിരുന്നു. ഇത്രയും ദുരൂഹതയും വെല്ലുവിളിയും നിറഞ്ഞ ഒരു കേസ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ അടുത്ത കാലത്തെങ്ങും എത്തിച്ചേർന്നിട്ടില്ല. ഉത്തരമില്ലാത്ത ചോദ്യമായി ജെസ്‌നയുടെ തിരോധാനം മാറുമോയെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നെങ്കിലും തൻ്റെ മകൾ തിരിച്ചു വരുമെന്നും അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പലതവണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button