Latest NewsKeralaNews

ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളിലും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഒഴിവ്.

Read Also: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍

ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷ സമർപ്പിക്കാം.

ഇരു തസ്തികയ്ക്കും 35400 – 112400 ആണ് ശമ്പള സ്‌കെയിൽ. പ്രായം 2022 ജനുവരി ഒന്നിന് 18 നും 35 നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഏപ്രിൽ 26 നു മുൻപു പേര് രജിസ്റ്റർ ചെയ്യണം.

Read Also: രണ്ടുലക്ഷത്തിന് മുകളിൽ ശമ്പളം,കാർ,പരിചാരകർ: മുൻ എംപി ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button