മോസ്‌കോ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 51 ദിവസം പിന്നിടുമ്പോള്‍, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യ. കീവിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായും റഷ്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുക്രെയ്ന്‍, റഷ്യയുടെ യുദ്ധപ്പക്കല്‍ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ്, മുന്നറിയിപ്പുമായി റഷ്യ രംഗത്ത് വന്നത്. യുക്രെയ്ന്റെ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യ നടത്തിയ ബോംബ് ആക്രമണങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് പേര്‍ ജീവനില്‍ ഭയന്ന് പലായനം ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ റഷ്യ. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍, നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments