ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്‍പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. മുല്ലപ്പൂവിന്റെ സുഗന്ധത്തില്‍ ഒരു ഗ്ലാസ് പാലുമായി മണിയറയിലേക്കെത്തുന്ന വധുവിനെയാണ് സിനിമകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്. ആദ്യരാത്രിയിലെ ഓർമ്മകൾ തുടങ്ങുന്നത് ഈ പാലിൽ നിന്നാണ്. എന്നാൽ, കാലം മാറിയതിന് പിന്നാലെ ഇത്തരം സങ്കല്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. പാലിന് പകരം ബിയറും വൈനും ഒക്കെ പരീക്ഷിക്കുന്നവരാണ് പുതുതലമുറ.
ജീവിതമാകുന്ന ഒരുമിച്ചുള്ള യാത്രയുടെ പങ്കുവെക്കലിന്റെ ആദ്യ നിമിഷമാണ് ആദ്യരാത്രിയില്‍ ദമ്പതികള്‍ പാല്‍ കുടിക്കുന്നതിലൂടെ പറയുന്നത്. ഇത് പഴക്കം ചെന്ന രീതിയാണെങ്കിലും, ഇതിന് പിന്നിൽ വിശ്വാസങ്ങൾക്കൊപ്പം ചില വാസ്തവങ്ങളുമുണ്ട്. ഇതിൽ ആരോഗ്യപരമായ ചില കാരണങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇന്ത്യാക്കാര്‍ക്കിടയില്‍ പശുവിനും പാലിനും അമിതമായ പ്രധാന്യമുള്ളതിനാല്‍, പുരാതനകാലം മുതല്‍ ആദ്യരാത്രിയില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാല്‍ കുടിച്ചുകൊണ്ട് പുതിയ ജീവിതം തുടങ്ങിയാല്‍ എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്.
Also Read:രവിവർമ്മയുടെ പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’: ചിത്രം ലേലത്തിൽ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്
ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ പാല്‍ നല്ലതാണെന്നും വിശ്വാസമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുബോള്‍ പാല്‍ തിളപ്പിക്കുന്നത്. അതുപോലെ തന്നെയാണ് ആദ്യരാത്രിയിലും. കൂടാതെ, ആരോഗ്യത്തിനും പാല്‍ ഉത്തമമാണ്. വിവാഹ ദിവസത്തിന്റെ ആഘോഷവും ഓട്ടപ്പാച്ചിലും കഴിയുമ്പോള്‍ ശരീരം വല്ലാതെ ക്ഷീണിക്കുന്നു. ഇതിന് ശേഷം പാല്‍ കുടിച്ചാല്‍ ശരീരത്തിന് ഊര്‍ജം ലഭിക്കുന്നു. അതിലുപരിയായി പാല്‍ കുടിക്കുന്നത് ലൈംഗികശക്‌തി വര്‍ദ്ധിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ആയുര്‍വേദ പ്രകാരം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പാല്‍ സഹായിക്കും. ശരീരത്തിലെ വാത, പിത്ത പ്രകൃതം ബാലന്‍സ് ചെയ്യാന്‍ പാലിന് അപാരമായ കഴിവുണ്ട്. കിടക്കുന്നതിന് മുമ്പ്, ചെറിയ ചൂടുള്ള പാല്‍ പതിവാക്കുന്നത് സന്താനോല്‍പ്പാദനത്തിന് സഹായകമാണ്.
Post Your Comments