കൊച്ചി: പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ജന ഗണ മന’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പുതിയ അഭിമുഖത്തിൽ നടി മംമ്ത മോഹൻദാസ് പറഞ്ഞ ‘സമത്വ’ പരാമർശം വൈറലാകുന്നു. മലയാള സിനിമയിലെ സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ മുൻനിരയിലെത്തണമെങ്കിൽ, ക്രൂരവും മാനസികമായി പ്രതികാര ബുദ്ധിയുള്ളവരായി മാറണമെന്നാണ് താരം പറയുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വ്യത്യസ്ത നിരീക്ഷണം.
സ്ത്രീകൾക്ക് മലയാള സിനിമയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങളെ കുറിച്ച് മംമ്ത നടത്തിയ പരാമർശമാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ പുരുഷ താരങ്ങൾ പിടിച്ചു നിൽക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ സ്ത്രീകളും പഠിക്കണമെന്നും, നടിമാർ അത് ചെയ്യാത്തത് കൊണ്ടാണ് സിനിമയിൽ ആധിപത്യം പുലർത്താൻ കഴിയാതെ വരുന്നതെന്നും താരം പറഞ്ഞു.
Also Read:കരൗലി സംഘർഷം: നശിച്ച 80 ൽ 73 കടകളും അവരുടേതാണ്, കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണെന്ന് മന്ത്രി
‘നടിമാർ അങ്ങനെ ചെയ്യുന്നില്ല. ആധിപത്യം പുലർത്തുന്ന കുറച്ച് സ്ത്രീ അഭിനേതാക്കൾ മാത്രമേ ഇവിടെ ഉള്ളു. അതിനു കാരണം സിനിമ മേഖലയിലെ പുരുഷ അഭിനേതാക്കളെ പോലെ സ്ത്രീകളും ക്രൂരമാകുന്നത് കൊണ്ടാണ്. അങ്ങനെ ആണ് വേണ്ടതും. നമ്മുടെ പുരുഷ അഭിനേതാക്കൾ പിടിച്ചു നിൽക്കാൻ ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ സ്ത്രീ അഭിനേതാക്കളും പഠിക്കേണ്ട ഒന്നാണ്. നടിമാർ അങ്ങനെ ചെയ്യുന്നത് കുറവാണ്. പ്രത്യേകിച്ച് സിനിമ നിർമ്മാണത്തിന്റെ കാര്യം വരുമ്പോൾ. ഇനി അങ്ങോട്ട് സ്ത്രീകൾക്ക് സൗമ്യത പുലർത്താൻ കഴിയില്ല. സ്ത്രീകളെന്ന നിലയിൽ പുരുഷന്മാരെപ്പോലെ മാനസികമായി പ്രതികാരബുദ്ധിയുള്ളവരായി മാറിയില്ലെങ്കിൽ, മുൻനിരയിലേക്ക് വരാൻ കഴിയില്ല’, നടി പറഞ്ഞു.
Post Your Comments