COVID 19corona positive storiesLatest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 103 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വ്യാഴാഴ്ച്ച 103 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 255 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണമാണ് വ്യാഴാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പിണറായി വിജയന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങള്‍

7,52,291 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,38,266 പേർ രോഗമുക്തി നേടി. 9,063 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 63 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: മെട്രോ സ്റ്റേഷന് മുകളിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം, ബ്ലാങ്കറ്റ് വിരിച്ച് യുവതിയെ രക്ഷിച്ച് സിഐഎസ്എഫ്:വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button