കോഴിക്കോട്: വ്യാപാര സ്ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. കടയിൽ സാധനം വാങ്ങാനെത്തിയ കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) കുത്തി പരിക്കേൽപ്പിച്ചു.
താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാരസ്ഥാപനത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർത്ത് അകത്ത് കയറുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ലിജോയുടെ കാലിനും കൈക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു.
Read Also : തക്കാളി അധികമായാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍!
പുറത്തിറങ്ങിയ പന്നി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിൻ്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്.
Post Your Comments