ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കൊറിഡോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ആഗോള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റെയില്‍ ഇടനാഴിയുടെ നിര്‍മ്മാണം നടത്തുന്നത് എന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് അഗ്‌നിഹോത്രി പറഞ്ഞു.
Read Also : മികച്ച തുടക്കം കിട്ടിയിട്ടും സമ്മർദ്ദം മറികടക്കാൻ സൂര്യകുമാർ കാണിച്ചത് വലിയ അബദ്ധമായി: സഞ്ജയ് മഞ്ജരേക്കർ
പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി 4-5 രാജ്യങ്ങളില്‍ മാത്രം ലഭ്യമായ അത്യാധുനിക കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ആവശ്യകതകള്‍ മൂന്നില്‍ ഒന്നായി കുറയ്ക്കുന്ന വയഡക്ട് അധിഷ്ഠിത സാങ്കേതികവിദ്യയും എന്‍എച്ച്എസ്ആര്‍സിഎല്‍ ഉപയോഗിക്കുന്നുണ്ട്.
11,000 ത്തോളം ഗിര്‍ഡറുകള്‍ ഇനിയും ഇടേണ്ടതുണ്ട്. ഇതില്‍ ഒന്നിന് തന്നെ ഒരാഴ്ച സമയമെടുക്കും. അപ്പോള്‍ ഇനിയും എത്ര സമയം വേണമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. 2027 ഓടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇന്ത്യയും ജപ്പാനും പ്രവര്‍ത്തിക്കുന്നത്.
പരീക്ഷണ ഘട്ടങ്ങള്‍ക്കായി, സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണം ആദ്യം പൂര്‍ത്തിയാക്കും. അതോടൊപ്പം മറ്റ് ഭാഗങ്ങളിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 332 കിലോമീറ്ററില്‍ 130 കിലോമീറ്റര്‍ നീളത്തിലെ വിവിധ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി എല്ലാ സിവില്‍ ടെന്‍ഡറുകളും നല്‍കിക്കഴിഞ്ഞു. ട്രാക്കിന്റെ സാങ്കേതികവിദ്യ ജപ്പാനില്‍ നിന്നാണ് എത്തുന്നത്. ഗുജറാത്തില്‍ 99 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെങ്കിലും മഹാരാഷ്ട്രയില്‍ ഇത് 68 ശതമാനം മാത്രമേ ആയിട്ടുള്ളൂ.
Post Your Comments