മൂന്നാർ: ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി യുവതിക്ക് പരിക്ക്. ആറുമാസം മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മൂന്നാറിലേക്ക് കാമുകനൊപ്പം എത്തിയതാണ് യുവതി.
തുടർന്ന്, മാട്ടുപ്പെട്ടിയിലെ കാമുകന്റെ വീട്ടിൽ താമസിക്കുകയായിരുന്നു യുവതി. കഴിഞ്ഞ ദിവസം ബന്ധുക്കളെത്തി അവരോടൊപ്പം വരാൻ നിർബന്ധിച്ചു. എന്നാൽ, യുവതി തയാറായില്ല. പിന്നീട് രാത്രിയിൽ എത്തി യുവതിയെ അനുനയിപ്പിച്ച് വീടിന് പുറത്തെത്തിച്ച് ബോധം കെടുത്തി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി.
Read Also : വലയില്‍ കുടുങ്ങിയ മൂര്‍ഖനെ പിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പുപിടിത്തക്കാരൻ ഗുരുതരാവസ്ഥയിൽ
എന്നാൽ, മറയൂർ റോഡിലെ പെരിയവരൈ പാലത്തിന് സമീപം എത്തിയപ്പോൾ യുവതിക്ക് ബോധം വീഴുകയും വാഹനത്തിൽ നിന്ന് റോഡിലേക്ക് ചാടുകയുമായിരുന്നു. തുടർന്ന്, നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി സംസാരിച്ച് കാമുകനൊപ്പം വിട്ടു.
Post Your Comments