KeralaLatest NewsNews

പഞ്ചിം​ഗ് പുനഃസ്ഥാപിച്ച് സർക്കാർ ഓഫീസുകള്‍

 

തിരുവനന്തപുരം: കോവിഡ്  വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ ഓ‌‌‍ഫീസുകളിലെ പഞ്ചിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പലയിടത്തും വർക്ക് ഫ്രം ഹോം സംവിധാനം ആയതിനാല്‍ ആണ് പഞ്ചിംഗ് ഒഴിവാക്കിയത്. എന്നാല്‍,  കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ 2021 സെപ്തംബർ 16 മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പഞ്ചിംഗ് നടപ്പാക്കിയിരുന്നു. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വരുന്നതോടെ, ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വരെ വൈകാം. എന്നാൽ, അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button