
കോട്ടയം: നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.
മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് 1985ൽ പുറത്തിറങ്ങിയ യാത്ര. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം.
എറിക് സൈഗളിന്റെ കഥയിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഓളങ്ങൾ.
Post Your Comments