ThiruvananthapuramNattuvarthaLatest NewsKeralaNews

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരത്തിന്

തുടര്‍ച്ചയായി മൂന്നാം തവണയാണ് തലസ്ഥാന ജില്ലാ പഞ്ചായത്ത് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരമായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ അവാര്‍ഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. തുടര്‍ച്ചയായി മൂന്നാം തവണയാണ് തലസ്ഥാന ജില്ലാ പഞ്ചായത്ത് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്.

ALSO READ : ഞാൻ യാതൊരു കുറ്റവും ചെയ്തില്ല, ഫേസ്ബുക്കിൽ കുറിപ്പെഴുതി വച്ച് പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

പ്രതിസന്ധികാലത്തെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്‌കുമാര്‍ പറഞ്ഞു. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപാകരപ്രദമായ മികച്ച പദ്ധതികള്‍ നടപ്പിലാക്കാല്‍ തുടങ്ങി പൊതുവായ ഭരണപരമായ കാര്യങ്ങളില്‍ പുലര്‍ത്തിയ കൃത്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്

2020-21 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ പൊതുവിഭാഗത്തില്‍ 99 ശതമാനവും പ്രതേക ഉപപദ്ധതി വിഭാഗത്തില്‍ 98 ശതമാനവും, പട്ടികവര്‍ഗ ഉപപദ്ധതി വിഭാഗത്തില്‍ 92 ശതമാനവും വിനിയോഗിക്കാന്‍ സാധിച്ചു. ഉത്പാദന മേഖലയില്‍ മാത്രം 32 ശതമാനത്തോളവും വിവിധ ഘടക പദ്ധതികളില്‍ വനിതകള്‍, വയോജക്ഷേമം, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, എന്നിവര്‍ക്കായി മികവുറ്റ പദ്ധതികള്‍ നടപ്പിലാക്കാനായി. പാര്‍പ്പിട മേഖലക്കും, ജലസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ പദ്ധതികള്‍ എല്ലാം തന്നെ ജില്ലാ പഞ്ചായത്തിനെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നതിനു സാധിച്ചു.

കൊവിഡ് മഹാമാരികാലത്തു കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുവാന്‍ സാധിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ ജില്ലാ ആശുപത്രികളിലും പ്രതേക കൊവിഡ് വാര്‍ഡുകള്‍ സജീകരികരിയ്ക്കുകയും ആവിശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍, എന്നിവ യഥാസമയം നല്‍കുകയും രോഗികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തുവെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button