KeralaLatest NewsNews

എം.ജി. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ സ്ഥലം മാറ്റത്തോടെ പിന്‍വലിച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പെരിന്തല്‍മണ്ണയിലേക്കുള്ള സ്ഥലം മാറ്റത്തോടെയാണ് നടപടി.
സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിൽ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ അതൃപ്തി രേഖപ്പെടുത്തി. സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

കെ.എസ്.ഇ.ബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സര്‍വീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ.എസ്.ഇ.ബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് കെ.എസ്.ഇ.ബിയിലെ പോരിന് കാരണമായത്. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ.എസ്ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button