KeralaNattuvarthaLatest NewsIndiaNews

മിശ്രവിവാഹം അതുമതി, ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ല, അത് കേന്ദ്രവും സമ്മതിച്ചതാണ്: എം ബി രാജേഷ്

പാലക്കാട്‌: ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ലെന്ന പരാമർശവുമായി സ്പീക്കർ എം ബി രാജേഷ് രംഗത്ത്. മിശ്രവിവാഹം എന്ന് പറഞ്ഞാൽ മതിയെന്നും, ജോര്‍ജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

Also Raed:ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 19 വര്‍ഷം കഠിനതടവും പിഴയും

‘ലവ് ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. പൊലീസിന്‍റെ ഭാഗത്തുനിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായി എന്ന് കരുതുന്നില്ല’, അദ്ദേഹം വ്യക്തമാക്കി.

‘മിശ്രവിവാഹം വിവാദമാകേണ്ട സാഹചര്യം ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലുമില്ല. മതനിരപേക്ഷ ജീവിതം നിലനില്‍ക്കുന്ന പ്രദേശമാണ് കേരളം. ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ട്ടി രേഖയില്ല’, എം ബി രാജേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button