KeralaLatest NewsNews

ചക്രവാതച്ചുഴി അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു, സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴ

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍, കേരളത്തില്‍ അടുത്ത അഞ്ചുദിവസം തീവ്ര ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.

Read Also :മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. മൂന്നു മണിക്കൂര്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button