അബുദാബി: ഇന്റർസെക്ഷനുകളിൽ ലെയ്‌നുകൾ മാറുമ്പോൾ ട്രാഫിക് നിയമമനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ലെഫ്റ്റ് ടേൺ ലെയ്നല്ലാതെ മറ്റേതെങ്കിലും പാത ഉപയോഗിച്ച് ഇടത്തേക്കു തിരിയുന്നത് പോലെയുള്ള ലെയ്ൻ നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ലഭിക്കും. ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് റോഡ് സുരക്ഷയെ ദുർബലപ്പെടുത്തുമെന്നും അപകടസാധ്യത വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വലതുഭാഗത്ത് നിന്ന് ഓവർടേയ്ക്ക് ചെയ്യുന്നവർക്ക് 600 ദിർഹമാണ് പിഴ ചുമത്തുന്നത്.
Read Also: മിശ്രവിവാഹം അതുമതി, ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ല, അത് കേന്ദ്രവും സമ്മതിച്ചതാണ്: എം ബി രാജേഷ്
Post Your Comments