തിരുവനന്തപുരം: കെ.എസ്.ഇ.ബി. നടത്തുന്ന സമരത്തിൽ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് കമ്പനിയാണ്. കെ.എസ്.ഇ.ബി. തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ പരിമിതിയുണ്ട്. തര്‍ക്കങ്ങള്‍ ബോര്‍ഡും ചെയര്‍മാനും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബി അശോക് മന്ത്രിയെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെ.എസ്.ഇ.ബിയില്‍ ഇതിന് മുമ്പും സമരം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യപരമാണ്. അത്ര വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ല. ചെയര്‍മാനെ മാറ്റണമെന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
ബോര്‍ഡ് സാമ്പത്തികമായി പ്രയാസത്തിലാണ്. സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും, അടിയന്തരമായി പരിഹാരം കാണാനും ചെയര്‍മാനും ബോര്‍ഡിനും മന്ത്രി നിര്‍ദേശം നല്‍കി.
സമരവുമായി ബന്ധപ്പെട്ട് മന്ത്രി കൃഷ്ണന്‍കുട്ടിയുമായി, മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
Post Your Comments