KeralaLatest NewsNews

ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിൽ മറന്നു: ചെങ്ങന്നൂരിൽ നടന്നത്

നഗരത്തിലെ മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പോലീസ് കണ്ടെത്തി.

ആലപ്പുഴ: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മദ്യപിക്കാന്‍ പോയ ഭര്‍ത്താവ് മകനെ ബാറിന് മുന്നില്‍ മറന്നുവെച്ചു. അസം സ്വദേശിയാണ് സംഭവത്തിലെ കഥാനായകൻ. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം മദ്യപിക്കാനായി മകനേയും കൂട്ടിയാണ് ഇയാൾ ബാറില്‍ പോയത്. എന്നാൽ, മദ്യപിച്ച ശേഷം മകന്‍ ഒപ്പമുണ്ടെന്ന കാര്യം ഓര്‍ക്കാതെ ഇയാള്‍ ആശുപത്രിയിലേയ്ക്ക് പോയി.

read also: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്‌റൈൻ

ഭര്‍ത്താവിനോടൊപ്പം മകനെ കാണാതായതോടെ പരിഭ്രാന്തിയിലായ അമ്മ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ പന്തികേട് തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിൽ വിവരം അറിയിക്കുകയും ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.

അച്ഛനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പോലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button