KeralaLatest NewsNews

കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന

കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടികളെയും ജീവനൊടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നെന്ന് സൂചന. എന്നാൽ, ഭയന്ന കുട്ടികള്‍ ഇതിനു വിസമ്മതിക്കുകയായിരുന്നു. മരിക്കുന്ന വിവരം പിതാവ് കുട്ടികളെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ഇന്നലെയാണ് വെണ്ണല വടരത്ത് ലെയിനില്‍ വെളിയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശന്‍ (67), മകള്‍ രജിത പ്രശാന്ത് (38), മകളുടെ ഭര്‍ത്താവ് എ.എസ്. പ്രശാന്ത് (45) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രജിതയുടെയും പ്രശാന്തിന്റെയും മക്കളായ പന്ത്രണ്ടുകാരിയെയും ആറു വയസുകാരനെയും വീട്ടില്‍ തന്നെ സുരക്ഷിതരായി കണ്ടെത്തി. മകള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും മകന്‍ യു.കെ.ജി. വിദ്യാര്‍ത്ഥിയുമാണ്.

ഇന്നലെ വെളുപ്പിനു നാലരയോടെയാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കുട്ടികളെയും നിര്‍ബന്ധിച്ചെങ്കിലും ഭയന്ന അവര്‍ വിസമ്മതിച്ചു. തുടര്‍ന്നു ഇവ​രെ മുറിയിലാക്കി. കുറച്ചുകഴിഞ്ഞ് ബന്ധുക്കളെ വിളിച്ചു വിവരം പറയണമെന്ന് മൂത്ത കുട്ടിയോട് പിതാവ് പറഞ്ഞിരുന്നു. കുട്ടികള്‍ ഫോണ്‍ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. രജിതയെ വിഷം കഴിച്ച നിലയിലും ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button