ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് റമീസ് രാജയുടെയും രാജിക്ക് വഴിതെളിക്കുന്നത്.
ദുബായില്‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസി യോഗത്തില്‍ പങ്കെടുക്കുന്ന റമീസ്, യോഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഇമ്രാൻ ഖാനാണ് റമീസ് രാജയെ പിസിബി ചെയർമാനായി നിയമിച്ചത്. ഇമ്രാന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം മാത്രമെ പാക് ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്ത് തുടരൂവെന്ന് ചുമതല ഏറ്റെടുക്കുമ്പോള്‍ റമീസ് രാജ വ്യക്തമാക്കിയിരുന്നു.
Read Also:- തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാന്‍..
പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ ക്രിക്കറ്റ് താരമായ റമീസ് രാജ. അതേസമയം, റമീസ് രാജ മുന്നോട്ടു വെച്ച, ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിര്‍ദേശം ഐസിസി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു റമീസ് രാജയുടെ പ്ലാൻ.
Post Your Comments