ദോഹ: യുക്രൈൻ അഭയാർത്ഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഖത്തർ. യുക്രൈൻ അഭയാർത്ഥികൾക്കായി 50 ലക്ഷം ഡോളറാണ് ഖത്തർ പ്രഖ്യാപിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് മുഖേന തുക കൈമാറുമെന്ന് ഖത്തർ അസി. വിദേശകാര്യമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദർ അറിയിച്ചു.
യുക്രൈൻ ഡോണർ കോൺഫറൻസിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുക്രൈനിലെ സൈനിക നടപടികൾ അടിയന്തരമായി നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി
Post Your Comments