തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി.സി ചാക്കോ. കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍സിപിയെന്നും കെ.വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read : കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ ഒരു സ്ത്രീ കൂടി വീണ് മരിച്ചു
കെ.വി തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസുകാര്‍ സെമിനാര്‍ ഒരു കാരണമാക്കിയെന്ന് പി.സി ചാക്കോ വിമർശിച്ചു. എന്‍സിപിയില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ തിരുത്തുമെന്നും, പുതിയ ആളുകള്‍ കടന്നുവരുമ്പോള്‍ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കെ.വി തോമസിനെതിരെ കോൺഗ്രസിൽ വിമർശനം ശക്തമാകുന്നത്. കോൺഗ്രസ് നേതൃത്വം കെ.വി തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Post Your Comments