CricketLatest NewsNewsSports

അവൻ ഉടൻ തന്നെ ഇന്ത്യയ്‌ക്കായി കളിക്കും: ഹൈദരാബാദിന്റെ യുവ താരത്തെ പ്രശംസിച്ച് മൈക്കിൾ വോൺ

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. ഉമ്രാൻ മാലിക് ഇന്ത്യയ്‌ക്കായി കളിക്കുമെന്നും താനായിരുന്നു ബിസിസിഐ എങ്കിൽ ഈ വേനൽക്കാലത്ത് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവനെ അയക്കുമെന്നും വോൺ കൂട്ടിച്ചേർത്തു.

‘ഉമ്രാൻ മാലിക് ഉടൻ തന്നെ ഇന്ത്യയ്‌ക്കായി കളിക്കും. ഞാനായിരുന്നു ബിസിസിഐ എങ്കിൽ ഈ വേനൽക്കാലത്ത് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവനെ അയക്കും. എങ്കിലെ അവന് വളരാൻ പറ്റു’ വോൺ പറഞ്ഞു.

Read Also:- പരിക്ക്: ചെന്നൈയുടെ സൂപ്പർ താരം പുറത്ത്

ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗത കൂടിയ അഞ്ച് പന്തുകൾ. അതിൽ എല്ലാ ഡെലിവറികളുടെയും വേഗത മണിക്കൂറിൽ 150 കിലോമീറ്റർ മുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button