
കോഴിക്കോട്: മുൻ അഴീക്കോട് എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. അഴീക്കോട് മണ്ഡലത്തിൽ ആശാ ഷാജിയുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അഴീക്കോട് എംഎൽഎ ആയിരുന്ന ഷാജിയുടെ പേരിൽ മണ്ഡലത്തിൽ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്. 25 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ഏത് കേസിലാണ് നടപടിയെന്ന് വ്യക്തമായിട്ടില്ല.
Post Your Comments