WayanadKeralaNattuvarthaNews

മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ

വയനാട് : മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം, വയനാട് സൈബർ പോലീസിന്റെ പിടിയിലായി. പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ് കുമാർ, ഇന്ദർപ്രീത് സിങ്ങ്, കപിൽ ഗർഗ്‌ എന്നിവരാണ് പ്രതികൾ.

Also read : കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന

മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ, അന്വേഷണത്തിൽ കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസിനു കണ്ടെത്തി. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കൽപറ്റ സൈബർ പൊലീസ്, പഞ്ചാബിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

പ്രതികളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചതിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇവർ കോടികൾ തട്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പെന്നും പൊലീസ് പറഞ്ഞു. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button