ന്യൂഡല്‍ഹി: മുസ്ലിംങ്ങൾ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി നിശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തന്റെ ട്വിറ്റല്‍ പേജിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
‘കര്‍ണാടക, യു.പി, എം.പി, ഡല്‍ഹി, ഗുജറാത്ത്, ഉത്തരാഖണ്ഡ്; ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി. ആള്‍ക്കൂട്ടങ്ങളും മത-രാഷ്ട്രീയ നേതാക്കളും മുസ്ലിംങ്ങള്‍ക്കെതിരെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു. അവര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു. പോലിസ് ആള്‍ക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു & ജുഡീഷ്യറി നിശബ്ദമാണ്’, പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
അതേസമയം, ട്വീറ്റിൽ പ്രതികരണവുമായി നിരവധി പേർ രംഗത്ത് വന്നു. ജുഡീഷ്യറി രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിനനുസരിച്ച് ആണ് നിലകൊള്ളുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശാന്തിന്റെ നിരീക്ഷണം ശരിയാണെന്നും ഇത് രാജ്യത്തെ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നതെന്നും ചിലർ പ്രതികരിക്കുന്നു. വിപരീത അഭിപ്രായങ്ങൾ കമന്റ് ചെയ്യുന്നവരുമുണ്ട്. രാജ്യത്ത്, വർഗീയ ആക്രമണങ്ങൾ ഇല്ലെന്നും ഇന്ത്യയെ അപമാനിക്കാനായുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.
In Karnataka, UP, MP, Delhi, Gujarat, Uttarakhand; virtually in all BJP States, the rule of law is gone, as mobs, religious &political leaders openly call for violence against muslims; they are attacked on the streets; mosques are destroyed. Police abets Mobs &Judiciary is silent
— Prashant Bhushan (@pbhushan1) April 12, 2022
Post Your Comments