വണ്ണം വെയ്ക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് അമിത വണ്ണം. ഇത് കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. അത് നല്ല കാര്യവുമാണ്. എന്നാൽ, നിത്യേനയുള്ള ഓട്ടത്തിനിടെ പലർക്കും വ്യായാമത്തിനും ഡയറ്റിനും സമയം കിട്ടിയെന്ന് വരില്ല. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുമെങ്കിലും സമയവും സാഹചര്യവുമൊന്നും ചിലർക്ക് അനുകൂലമാകാറില്ല എന്ന് തന്നെ സാരം. ഇത്തരക്കാർക്ക് എളുപ്പത്തില്‍ തടി കുറയ്ക്കാന്‍ ചില സൂത്രപ്പണികൾ ഉണ്ട്. പരീക്ഷണ വിധേയമാക്കാൻ കഴിയുന്ന ചില കുറുക്കുവഴികൾ എന്ന് വേണമെങ്കിൽ പറയാം. എല്ലാവർക്കും ഫലപ്രദമായി വരണമെന്നുമില്ല. എന്നിരുന്നാലും, ഈ കുറുക്കുവഴികൾ എന്തൊക്കെയെന്ന് നോക്കാം.
1. തണുപ്പുള്ള മുറിയിൽ കഴിയുക: തണുപ്പുള്ള മുറിയില്‍ ഉറങ്ങിയാൽ അത് ശരീരത്തിൽ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് ശരീരം ചൂടാകുന്നതിനായി, കൂടുതല്‍ എനര്‍ജി ഉൽപ്പാദിപ്പിക്കാന്‍ ഇടയാക്കുന്നു. ഇത് കൊഴുപ്പ് പെട്ടെന്ന് അലിയിച്ചു കളയുന്നു. ഇത് ശീലമാക്കിയാൽ വണ്ണം കുറയുന്നതിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
2. ചെറിയ പ്ലേറ്റുകളില്‍ കഴിക്കുക. ഇതിലൂടെ, വളരെ കുറഞ്ഞ അളവിൽ ഭക്ഷണമെടുക്കാൻ വഴിയൊരുക്കും.
Also Read:വേനലില്‍ ശരീരത്തിന് ആവശ്യമായ മികച്ച പാനീയം!
3. നിശബ്ദമായിരുന്നു കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ഒച്ചപ്പാടും ബഹളവുമില്ലാത്ത ഇടം തിരഞ്ഞെടുക്കുക. കഴിക്കുമ്പോൾ സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. ശബ്ദമുഖരിതമല്ലാത്ത ഇടത്ത് തനിച്ചിരുന്ന് കഴിക്കുന്നത് ഒരു പരിധി വരെ നിങ്ങളുടെ ലക്ഷ്യത്തെ സഹായിക്കും.
4. ഭക്ഷണത്തിനൊപ്പം സാലഡ് പതിവാക്കുക. ഇതിലെ പച്ചക്കറികള്‍ വലിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക. ഇവ കഴിയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും. വിശപ്പും അമിത ഭക്ഷണവും കുറയും.
5. പാര്‍ട്ടികളിലോ അല്ലെങ്കിൽ ടേബിളിലോ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, അറ്റത്തുള്ള ചെയര്‍ തെരഞ്ഞെടുക്കുക. ഇങ്ങനെയാകുമ്പോള്‍ കൂടുതല്‍ വിഭവങ്ങള്‍, കൂടുതല്‍ ഭക്ഷണം എടുക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകും. ഇത് അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.
Post Your Comments