WayanadLatest NewsKeralaNattuvarthaNews

ലഹരി ​ഗുളികകളുമായി യു​വാ​വും യു​വ​തി​യും അറസ്റ്റിൽ

മു​ട്ടി​ൽ സു​ന്ദ​രി​മു​ക്ക് കൊ​ട്ടാ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (35), മു​ട്ടി​ൽ കൊ​ള​വ​യ​ൽ കാ​വി​ല​പ്പ​റ​മ്പി​ൽ എ​ച്ച്. സാ​ജി​ത (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മീ​ന​ങ്ങാ​ടി: ലഹരി ​ഗുളികകളുമായി യു​വാ​വും യു​വ​തി​യും അറസ്റ്റിൽ. മു​ട്ടി​ൽ സു​ന്ദ​രി​മു​ക്ക് കൊ​ട്ടാ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (35), മു​ട്ടി​ൽ കൊ​ള​വ​യ​ൽ കാ​വി​ല​പ്പ​റ​മ്പി​ൽ എ​ച്ച്. സാ​ജി​ത (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബ​ത്തേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യ്ക്കു ​വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് ജി​ല്ലാ പൊലീ​സ് മേ​ധാ​വി ഡോ.​അ​ർ​വി​ന്ദ്സു​കു​മാ​ർ ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, ജി​ല്ലാ​ല​ഹ​രി വി​രു​ദ്ധ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും മീ​ന​ങ്ങാ​ടി എ​സ്ഐ പി.​സി. സ​ജീ​വ​നും സം​ഘ​വും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇ​വ​രു​ടെ പക്കൽ നി​ന്നും എ​ട്ട് ല​ഹ​രി ഗു​ളി​ക അ​ട​ങ്ങി​യ അ​ഞ്ച് സ്ട്രി​പ്പ് ക​ണ്ടെ​ടു​ത്തു.

Read Also : രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വിന് ദാരുണാന്ത്യം

ഇ​രു​വർക്കുമെതിരെ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ആണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button