മീനങ്ങാടി: ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ. മുട്ടിൽ സുന്ദരിമുക്ക് കൊട്ടാരത്തിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ കൊളവയൽ കാവിലപ്പറമ്പിൽ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.
ബത്തേരിയിൽ നിന്നും കൽപ്പറ്റയ്ക്കു വരികയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന് ഗുളികകളുമായി ഇവർ പിടിയിലായത്. വയനാട് ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ്സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ജില്ലാലഹരി വിരുദ്ധ പൊലീസ് സേനാംഗങ്ങളും മീനങ്ങാടി എസ്ഐ പി.സി. സജീവനും സംഘവും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇവരുടെ പക്കൽ നിന്നും എട്ട് ലഹരി ഗുളിക അടങ്ങിയ അഞ്ച് സ്ട്രിപ്പ് കണ്ടെടുത്തു.
Read Also : രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
ഇരുവർക്കുമെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Post Your Comments