KeralaLatest NewsNews

കറണ്ടില്ല: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്‌ളാഷ് ലൈറ്റ് തെളിയിച്ച് പരീക്ഷ എഴുതി വിദ്യാർത്ഥികൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മൊബൈൽ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ. ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷയിലാണ് വിദ്യാർത്ഥികൾ മൊബൈൽ ലൈറ്റ് വെളിച്ചത്തിൽ പരീക്ഷ എഴുതിയത്. കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്‌ളാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ പുറത്തു വന്നു.

Read Also: കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സംഭവം: അന്വേഷണത്തിനൊരുങ്ങി സർക്കാർ

വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. രാവിലെ മുതൽ കോളേജിൽ കറണ്ടില്ലായിരുന്നെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: അതിഥി തൊഴിലാളികളെ ജോലിക്കെത്തിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button