KasargodLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ കാ​റ്റും മ​ഴയും : തെ​ങ്ങു​ വീ​ണ് വീട് തകർന്നു

പ​ട​ന്ന തെ​ക്കെ​ക്കാ​ട്ടി​ലെ പു​തി​യ പു​ര​യി​ൽ കു​മ്പ​യു​ടെ ഓ​ട് മേ​ഞ്ഞ വീ​ട് തെ​ങ്ങു​വീ​ണ് ത​ക​ര്‍​ന്നു

ചെ​റു​വ​ത്തൂ​ർ: തൃ​ക്ക​രി​പ്പൂ​രി​ലും പടന്നയിലും ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശനഷ്ടം. പ​ട​ന്ന തെ​ക്കെ​ക്കാ​ട്ടി​ലെ പു​തി​യ പു​ര​യി​ൽ കു​മ്പ​യു​ടെ ഓ​ട് മേ​ഞ്ഞ വീ​ട് തെ​ങ്ങു​വീ​ണ് ത​ക​ര്‍​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആ​ള​പാ​യം ഒഴിവായി.

അതേസമയം, വീ​ടി​നു സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​വ​രു​ടെ മ​ക​ന്‍ പി.​പി. ശ്രീ​ധ​ര​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് കേ​ടു​പാ​ടു​ക​ള്‍ പ​റ്റി.

Read Also : ലഹരി ​ഗുളികകളുമായി യു​വാ​വും യു​വ​തി​യും അറസ്റ്റിൽ

ദി​നേ​ശ് ബീ​ഡി ന​ട​ക്കാ​വ് ബ്രാ​ഞ്ച് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മു​റി​ഞ്ഞു വീ​ണു. തൊ​ഴി​ലാ​ളി​ക​ൾ ബീ​ഡി തെ​റു​ക്കു​ന്ന സീ​റ്റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് വീ​ണ​ത്. തൊ​ഴി​ൽ​ശാ​ല അ​ട​ച്ച​തി​ന് ശേ​ഷ​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button