News

നോർക്ക റൂട്ട്സിന്റെ പേരിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ്: ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പേരിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ, ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ, വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ലെന്നും വ്യാജ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി

നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റായ http://www.norkaroots.org വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോര്‍ക്കയുമായി ബന്ധപ്പെട്ട ഏത് സംശയത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സംശയനിവാരണം നടത്താവുന്നതാണെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ വ്യക്തമാക്കി. വിദേശത്ത് നിന്നും 0091 880 20 12345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകള്‍, സാമൂഹിക മാധ്യമ ലിങ്കുകള്‍ തുടങ്ങിയവയിൽ നോര്‍ക്ക റൂട്ട്‌സിന്റെ, റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങള്‍ക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സിഇഒ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button