കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ഒ.ആർ. കീഴൂർ ചെയർമാനായ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
Also Read : നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ്
അട്ടപ്പാടി സന്ദർശിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. 2021 ഡിസംബർ 21ന് തെക്കേ പുതൂർ വടകോട്ടത്തറ എന്നീ ഊരുകളും, കോട്ടത്തറ ഗവൺമെൻറ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയും സമിതി അംഗങ്ങൾ സന്ദർശിച്ചു.
കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ അട്ടപ്പാടിയിലെ ആദിവാസികളിൽ 229 പേരാണ് ഗർഭിണികൾ ആയത്. അതിൽ 185 പേർ ഹൈ റിസ്കിലും, 42 പേർ വെരി ഹൈ റിസ്കിലുമാണ്. ആദിവാസികളിൽ 0.87 ശതമാനം പേർ മാത്രമാണ് സുരക്ഷിതരായ ഗർഭിണികൾ. റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് വിവിധ സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു.
Post Your Comments