ThiruvananthapuramLatest NewsKeralaNattuvarthaNews

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ

തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഏപ്രിൽ 12ന് ഹൈക്കോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ. മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട്, പണിമുടക്ക് തടയുന്ന ഉത്തരവുകൾ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

തൊഴിലാളികൾക്ക് അവരുടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാതെയാണ് ഹൈക്കോടതി പണിമുടക്ക് നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആരോപണം. സാങ്കേതികമായ കാര്യങ്ങൾ നിരത്തി പണിമുടക്ക് അവകാശം നിഷേധിക്കുന്ന ഇത്തരം ഉത്തരവുകൾ തൊഴിലാളികളുടെ സംഘം ചേരാനുള്ള സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു : ആളപായമില്ല

സംഘം ചേരാനും, കൂട്ടായി വിലപേശാനും, ന്യായമായ ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിനായി പണിമുടക്കുവാനുള്ള അവകാശവും തൊഴിലാളികൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന തൊഴിൽ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തന്നെയാണ് ഈ പണിമുടക്ക് നിരോധന ഉത്തരവുകൾ വന്നിട്ടുള്ളതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button