Latest NewsKerala

‘കണിക്കൊന്നയെ അപമാനിച്ചു’: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍

കൊച്ചി: കണിക്കൊന്ന പൂവ് കൊണ്ട് തൊപ്പിയും ശരീരഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രവും ധരിച്ചു ഫോട്ടോഷൂട്ട് നടത്തിയ മോഡൽ വിവാദത്തിൽ. കണിക്കൊന്നയെ അപമാനിച്ചുവെന്ന് ആരോപിച്ച് മോഡലും നടിയുമായ ഗൗരി സിജി മാത്യുസിനെതിരെ വിമർശനം രൂക്ഷമാണ്.

കണിക്കൊന്ന പൂക്കൾ കൊണ്ടുണ്ടാക്കിയ തൊപ്പിയും ബിക്കിനിയും അണിഞ്ഞിരിക്കുന്ന നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് വിമർശനം. തലനിറയെ ഉള്ള കൊന്ന പൂക്കൾക്ക് ചേരുന്ന തരത്തിലാണ് മേക്കപ്പും ചെയ്തിരിക്കുന്നത്. ചുണ്ടിലും പുരികത്തിനും മഞ്ഞച്ചായം തേച്ചിട്ടുമുണ്ട്.

പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സുമേഷാണ് ചിത്രങ്ങൾ പകർത്തിയിരുന്നത്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കാറുള്ള ഗൗരി സജി നേരത്തെയും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button