Latest NewsKeralaNews

പശുക്കടത്ത് സംഘത്തെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി പോലീസ്: ഒരാൾ കൊല്ലപ്പെട്ടു

[7:34 am, 11/04/2022] Krishna Mohandas: ഗുവാഹട്ടി : കാറിന്റെ ഡിക്കിയിൽ പശുവിനെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കള്ളക്കടത്തുകാർക്ക് നേരെ പോലീസ് വെടിയുതിർത്തു. വെടിവെയ്പ്പിൽ ഓൾ കൊല്ലപ്പെട്ടു. രണ്ട് പേരെ പോലീസ് അ‌റസ്റ്റ് ചെയ്തു. അ‌സം നഹായത്ത് മേഖലയിലാണ് സംഭവം.

കാറിൽ മോഷ്ടിച്ച പശുവുമായി ഒരു സംഘം വരുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അ‌ടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസുകാരെ കണ്ട ഇവർ കാർ നിർത്താതെ പോവുകയായിരുന്നു. ഇതോടെ പോലീസ് ഇവരെ പിന്തുടർന്നു. ഇതിനിടെ വാഹനത്തിൽ നിന്നും വെടിയുതിർത്തതോ​ടെ പോലീസ് തിരികെ വെടിയുതിർത്തു.

നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേരെ അ‌റസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇതിലെ പ്രധാനി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡിക്കിയ്‌ക്ക് അടിയിൽ നിന്നും പശുക്കളെയും കണ്ടെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button