ErnakulamNattuvarthaLatest NewsKeralaNews

വി​നോ​ദ​യാ​ത്ര​യ്ക്കായി കൊച്ചിയിലെത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ ക​ല്ലു​മ​ഠ​ത്തി​ൽ ധ​നേ​ഷ് ധ​ന​പാ​ല​നാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്

കൊ​ച്ചി: വി​നോ​ദ​യാ​ത്ര​യ്ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി ഇ​ട​പ്പ​ള്ളി ലു​ലു മാ​ൾ സ​ന്ദ​ർ​ശി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ത്ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച യുവാവ് അറസ്റ്റിൽ. ​കൊ​ടു​ങ്ങ​ല്ലൂ​ർ ക​ല്ലു​മ​ഠ​ത്തി​ൽ ധ​നേ​ഷ് ധ​ന​പാ​ല​നാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശേ​രി പൊലീ​സാണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ചിക്കൻ സ്റ്റൂവും

ഊ​ട്ടി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർത്ഥിനി​യും സം​ഘ​വും കേ​ര​ള​ത്തി​ലെ പ​ല​യി​ട​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷം, ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് മാ​ളി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം കെ​ജി​എ​ഫ് സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ യാ​ഷ് ലു​ലു​വി​ൽ എ​ത്തി​യി​രു​ന്നു. ഈ ​തി​ര​ക്കി​നി​ട​യി​ലാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button