ന്യൂഡൽഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു.ജി.സി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ കണ്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയിൽ പെട്ടത്.
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് സർക്കാർ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ സൈബർ ആക്രമണമുണ്ടാകുന്നത്. രണ്ടു ദിവസങ്ങളിലായി മൂന്ന് സർക്കാർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റേയും കാലാവസ്ഥ വകുപ്പിന്റേയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു.
നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്കർമാരുടെ കൈയിലായത്. ഹാക്കർമാർ നൂറോളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തത്. അടുത്ത 2 മണിക്കൂറിനുള്ളിൽ കമ്മ്യൂണിറ്റിയിലെ എല്ലാ സജീവ NFT വ്യാപാരികൾക്കും ഞങ്ങൾ ഒരു എയർഡ്രോപ്പ് തുറന്നിരിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസിലാക്കിയത്. സമാനരീതിയിലുള്ള ട്വീറ്റാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഹാക്കർ ട്വീറ്റ് ചെയ്തത്. രണ്ട് ഹാക്കിങ്ങിനും പിന്നിൽ ഒരാളായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Post Your Comments