ദോഹ: ഖത്തർ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രീം കമ്മിറ്റി. ലോകകപ്പ് സമയത്ത് രാജ്യത്തിനു പുറത്തു പോകുന്ന പ്രവാസികൾക്കും പൗരന്മാർക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന പ്രചരണം വ്യാപകമാകുന്നതിനിടെയാണ് സംഘാടകരുടെ ഔദ്യോഗിക സ്ഥിരീകരണം.
രാജ്യത്തെ പ്രവാസികളും പൗരന്മാരും ലോകകപ്പിന്‍റെ സമയത്ത് വിദേശയാത്ര നടത്തുന്നതിൽ താൽപര്യമില്ലെന്നും, അവർ ലോകകപ്പ് കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. പക്ഷെ, വിദേശയാത്ര നടത്തി തിരികെയെത്തുന്നവരെ വിലക്കില്ലെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നാമ വ്യക്തമാക്കി.
Read Also:- ഉറക്കത്തിന് നേരവും കാലവും നോക്കണോ?
ലോകകപ്പിനുള്ള എല്ലാ അന്തിമ തയാറെടുപ്പുകളും പൂർത്തിയായതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ടൂർണമെന്‍റിന്‍റെ സമയത്ത് സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സാധാരണ പോലെ തന്നെ തുടരും. അതേസമയം, നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലെ മത്സരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫ വ്യക്തമാക്കി.
Post Your Comments