മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് സണ്‍റൈസേഴ്‌സിന്റെ വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ പിന്തുണ നല്‍കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ, രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് പൊരുതാവുന്ന സ്‌കോറിൽ നിയന്ത്രിച്ചു നിര്‍ത്തിയത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിൽ, വളരെ ശ്രദ്ധയോടെയാണ് ഹൈദരാബാദ് ബാറ്റേന്തിയത്. ഏകദിന ശൈലിയിൽ കളിച്ച നായകൻ വില്യംസണ്‍ 40 പന്തുകള്‍ നേരിട്ടാണ് 32 റണ്‍സെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും ഇന്നിംഗ്‌സിലുണ്ടായിരുന്നു.
Read Also:- മുടിയ്ക്ക് കരുത്തും ആരോഗ്യവും നൽകാൻ!
എന്നാല്‍, ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം 89 റണ്‍സ് നേടാന്‍ വില്യംസണിനായി. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച് നല്‍കി വില്യംസണ്‍ കൂടാരം കയറി. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠി, അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. അഭിഷേകിനൊപ്പം, 56 റണ്‍സ് ത്രിപാഠി സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു.
Post Your Comments