കൊല്ലം: മൂന്നു വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം എം ജി ഹൈസ്കൂളിന് സമീപം പുറമ്പോക്ക് വീട്ടിൽ തുളസി (58) ആണ് പിടിയിലായത്. മാതാവ് കുളിക്കുവാൻ പോയ സമയത്ത്, വീട്ടു മുറ്റത്തു നിന്ന കുട്ടിയെ അയൽവാസിയായ തുളസി അടിവസ്ത്രം ഊരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുളി കഴിഞ്ഞു വന്ന മാതാവ് കുട്ടി അസഹ്യമായി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടു വിശദമായി തിരക്കിയപ്പോഴാണ്, അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അറിയുന്നത്. തുടർന്ന്, കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തു.
Post Your Comments