തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിനിടെ 15 ലധികം ആളുകൾ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകി.
പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാണ്.
കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു .
Post Your Comments