![](/wp-content/uploads/2022/02/arrest-56.jpg)
കിളിമാനൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ രതീഷ് (37) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ നടുവത്തേല ഐക്കരഴികത്തുവീട്ടിൽ രാഹുൽ (24)നെയാണ് കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് സംഭവം. പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also : ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചു : യുവാക്കള്‍ അറസ്റ്റിൽ
സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ്, ഒളിവിൽ പോയ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, അനിൽ, സി.പി.ഒ അജീസ്, രജിത്ത്, മഹേഷ്, രാജീവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments