ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ. ഷബാസ് ഷെരീഫാണ് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍. ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു.
അതിനിടെ, ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ, രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ ഭരണകക്ഷി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയിരുന്നു.
Post Your Comments