കണ്ണൂർ: ‘എന്റെ പേര് സ്റ്റാലിൻ. എല്ലാറ്റിനുമപ്പുറം എന്റെ പേര് സ്റ്റാലിൻ എന്നാണ്. നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച് പറയാൻ അതിനെക്കാൾ നല്ല മറ്റൊരു വാക്കുമില്ല’, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. സൈബർ സഖാക്കൾക്കും അണികൾക്കുമൊപ്പം സി.പി.എം നേതാക്കൾ വരെ സ്റ്റാലിന്റെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. സമ്മേളന ഹാളിന് പുറത്ത് സ്റ്റാലിൻ ആയിരുന്നു താരമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് തുറന്നു സമ്മതിക്കുന്നു.
പിണറായി ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളെന്ന് കണ്ണൂരിൽ തടിച്ചു കൂടിയ പാർട്ടി പ്രവർത്തകർക്ക് മുൻപാകെ നിന്നുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞപ്പോൾ ചുറ്റിനും കരഘോഷമായിരുന്നു ഉയർന്നത്. കടകംപള്ളി സുരേന്ദ്രൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളെല്ലാം സ്റ്റാലിന്റെ വരവ് ആഘോഷമാക്കി. ഇതോടെ, നിറം മങ്ങിയത് കെ.വി തോമസിന്റെ വരവിനായിരുന്നു. കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പ്രഭ, സ്റ്റാലിന്റെ വരവോടു കൂടി മങ്ങിയെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
Also Read:സഹതടവുകാരിയെ ബലാത്സംഗം ചെയ്തു: യുവതിക്കെതിരെ പരാതി
കണ്ണൂരിൽ ആവേശത്തിര ഉയർത്തിയാണ് പിണറായിക്കൊപ്പം സ്‌റ്റാലിൻ വേദി പങ്കിട്ടത്. ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശം ഉയർത്തിയ സ്റ്റാലിൻ, കേരളവും ഇടതുപക്ഷവും നയിക്കുന്നത് ബദൽമാതൃകയാണെന്ന് ഊന്നിപ്പറഞ്ഞു. കണ്ണൂർ ത്യാഗത്തിന്റെ ഭൂമിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മുഖ്യമന്ത്രി പിണറായി വിജയൻ ഈ സെമിനാറിലേക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഉടൻതന്നെ അത് സ്വീകരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുണ്ടായിട്ടും പല കാരണങ്ങളാൽ ഇവിടെ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. പിണറായി നൽകുന്ന സ്‌നേഹം ഒരു കാരണമാണ്. കേരളവും തമിഴ്‌നാടും തമ്മിൽ സംഘകാലം മുതൽ ബന്ധമുണ്ട്. ഞാൻ ഒരു മുഖ്യമന്ത്രിയായോ രാഷ്‌ട്രീയ നേതാവായോ അല്ല ഇവിടെ പങ്കെടുക്കുന്നത്. നിങ്ങളിൽ ഒരാളായാണ്’. പിണറായി വിജയൻ മതനിരപേക്ഷതയുടെ മുഖമാണ്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി. ഭരണത്തിൽ അദ്ദേഹം തനിക്ക് വഴികാട്ടിയാണ്. ഒരു കൈയിൽ പോരാട്ടവും മറുകൈയിൽ ജനങ്ങൾക്ക് ആശ്വാസവും മുറുകെപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ഭരണം’, സ്റ്റാലിൻ പറഞ്ഞു.
Post Your Comments