KeralaNews

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാനെത്തി: പോലീസിനെതിരേ  പ്രതിഷേധിച്ച് ഉടമകള്‍

 

കോഴിക്കോട്:  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാന്‍ എത്തിയ പോലീസിനെതിരേ കടയുടമകള്‍ പ്രതിഷേധിച്ചു.
പോലീസ് ബലം പ്രയോ​ഗിച്ചാണ് കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കടയുടമകൾ ആരോപിച്ചു.

കെ.ടി.ഡി.എഫ്.സി എം.ഡിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടമുറികൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്‌. എന്നാൽ, ഹൈക്കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നും ഉടമകള്‍ പറഞ്ഞു.

വൻ പോലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ നടക്കുന്നത്. കെ.എസ്.ആർ.ടിസി. സ്റ്റാൻഡിന്റെ നവീകരണത്തിന് വേണ്ടിയാണ് കടകൾ ഒഴിപ്പിക്കുന്നതെന്നാണ് കെ.ടി.ഡി.എഫ്.സിയുടെ  വാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button